11:15am 01 July 2026
NEWS
ഗ്രാമീണ നന്മകളുടെ കലവറയൊരുക്കിയ ഗ്രാമോദയ ലോഞ്ച് എക്സ്പോ സമാപിച്ചു.
29/06/2026  11:05 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗ്രാമീണ നന്മകളുടെ കലവറയൊരുക്കിയ ഗ്രാമോദയ ലോഞ്ച് എക്സ്പോ സമാപിച്ചു.

കൊച്ചി: കരവിരുതിന്‍റെയും കൈപ്പുണ്യത്തിന്‍റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ സമാപിച്ചു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ഗ്രാമോദയ ലോഞ്ച് എക്സ്പോ തുടങ്ങിയിരുന്നത്.
ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസാണ് ഗ്രാമോദയ. 
കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കിയാണ് പ്രദർശനം നടത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img